Malayalam news date:Monday june 25 2007 ~ മലയാളം വാര്‍ത്തകള്‍

Monday, June 25, 2007

Malayalam news date:Monday june 25 2007

Malayalam news



മഴക്കെടുതി: 24 മരണം

കേരളത്തില്‍ കാലവര്‍ഷം ശക്തിപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 24 പേര്‍ മരിച്ചു. ഏഴു പേരെ കാണാതായിട്ടുണ്ട്‌. ശക്തമായ കാറ്റ്‌ മൂലം മരങ്ങള്‍ ഒടിഞ്ഞ്‌ വീണതിനെ തുടര്‍ന്ന് തിവണ്ടി, റോഡ്‌ ഗതാഗതം താറുമാറായി.

അതേസമയം,ഞായറാഴ്ച സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വെള്ളം ഇറങ്ങുന്ന ലക്ഷണം കണ്ടു തുടങ്ങിയിട്ടുണ്ട്.

കോഴിക്കോട്‌ എട്ടുപേരും വയനാട്ടില്‍ അഞ്ചുപേരും കണ്ണൂരില്‍ മൂന്നുപേരും കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ രണ്ടുപേരും, മലപ്പുറം, കാസര്‍കോഡ്‌ ജില്ലകളില്‍ ഓരോരുത്തരുമാണ്‌ മരിച്ചത്‌.


വയനാട്‌ പക്രംതളം ചുരത്തിലെ വാളാന്തോട്‌ മലയടിവാരത്തില്‍ ഉരുള്‍പൊട്ടി മുണ്ടൂര്‍ ഷാജഹാന്‍ (45), ഭാര്യ സുല്‍ഫത്ത്‌ (35), മക്കള്‍ ഇര്‍ഫാന്‍ (6), സക്കറിയ (3) എന്നിവര്‍ മരിച്ചു. സുല്‍ഫത്ത്‌ അടുത്ത കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു.

മറ്റൊരു സംഭവത്തില്‍ നിര്‍മാണത്തൊഴിലാളിയായ കരിമ്പില്‍ ഐരമന ഔസേപ്പ്‌(55) തോട്ടില്‍ വീണുമരിച്ചു. കോഴിക്കോട്‌ ചേവായൂര്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ്‌ ബസ്‌ സ്റ്റോപ്പിന്‌ മുകളില്‍ മരം വീണ്‌ ഹൗസിംഗ്‌ ബോര്‍ഡിലെ അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ അബൂബക്കര്‍ (46) മരിച്ചു. അഞ്ചുപേരെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്‌ കണ്ണാടിക്കല്‍ വാകയാട്‌ ലെനിന്‍ കുമാര്‍(32)വെന്നക്കോട്‌ വയല്‍ പാറശേരി മൊഹമ്മ്മദിന്റെ മകള്‍ റൈഹാനത്ത്‌(3)കക്കോടി ആറുകണ്ടത്തില്‍ പ്രകാശ്‌(48)വെള്ളമുണ്ട കണ്ടത്തുവയല്‍കിഴട്ട വാവാച്ചിഹജി(75) എന്നിവര്‍ കെടുതികളില്‍ പെട്ട്‌ മരിച്ചു.ശക്തമായ കാറ്റില്‍ വലിയങ്ങാടിയിലെ അമ്പതോളം കടകളുടെ മേല്‍ക്കൂരകള്‍ പറന്നു പോയി. വീടിന്‌ മുകളില്‍ തെങ്ങ്‌ വീണ്‌ മങ്ങാട്‌ നെരോത്തില്‍ അഞ്ചര മാസ്യ പ്രായമുള്ള മുഹമദ്‌ ഹബീബ്‌ മരിച്ചു.


തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ നാലാംവാര്‍ഡില്‍ മരം മുറിഞ്ഞുവീണ്‌ ഒമ്പതുപേര്‍ക്ക്‌ പരിക്കേറ്റു. ജില്ലയില്‍ 40 സ്ഥലങ്ങളില്‍ മരം വീണു. മരം വീണ്‌ വൈദ്യുതിസംവിധാനം തകരാറിലായതുകാരണം തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെടുന്ന തീവണ്ടികള്‍ മണിക്കൂറുകളോളം വൈകിയാണ്‌ പുറപ്പെട്ടത്‌.

ഒഴുക്കില്‍പ്പെട്ട്‌ നാവായിക്കുളം പറക്കുന്ന്‌ ലതാഭവനില്‍ സുനില്‍ (40) മരിച്ചു. മീന്‍പിടിക്കുന്നതിനിടെ കാല്‍വഴുതി കടലില്‍വീണ്‌ കൊല്ലം തങ്കശ്ശേരി ബോണാവിസ്റ്റയില്‍ വിക്ടര്‍ (37), കരുനാഗപ്പള്ളി, ക്ലാപ്പന പ്രയാര്‍ തെക്കുംമുറി പണ്ടകശാല പുരയിടത്തിലെ വെള്ളക്കെട്ടില്‍വീണ്‌ കണ്ണേപ്പറമ്പില്‍ ഗോപാലന്‍ (52) എന്നിവര്‍ മരിച്ചു.


....................................................................................................................................
പ്രധാന വാര്‍ത്തകള്‍

കനത്ത മഴ: പാക്കിസ്ഥാനില്‍ 43 മരണം
മഹാരാഷ്ട്രയും കര്‍ണാടകവും മഴക്കെടുതിയില്‍
നേപ്പാള്‍ തെരഞ്ഞെടുപ്പ് നവംബറില്‍
കാലവര്‍ഷം : മരണം 19 ആയി
സോഫ്‌റ്റ്‌വെയര്‍ കയറ്റുമതി 700 കോടി
ക്രിക്ഇന്‍ഫോ ഇ എസ് പി എന്നിന്
മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങളില്‍
കാലവര്‍ഷം: ധനസഹായം അനുവദിക്കും
ഇടുക്കിയില്‍ സ്പിരിറ്റ് വേട്ട
ബ്ലെയര്‍ പോപ്പിനെ സന്ദര്‍ശിച്ചു
അഫ്‌ഗാനികള്‍ക്ക് വിലയില്ല: കര്‍സായി
കനത്ത മഴ: പാക്കിസ്ഥാനില്‍ 43 മരണം
താജ്‌മഹലിനായി ലൈംഗികത്തൊഴിലാളികളും
ഗ്രാമീണരെ തട്ടി കൊണ്ടു പോയി
ഗുജ്ജര്‍ മഹാപഞ്ചായത്ത് ആരംഭിച്ചു
സി�പി�എം കേന്ദ്ര കമ്മിറ്റി ഇന്ന്
അവിശ്വാസികളെ ക്ഷേത്രത്തില്� പ്രവേശിപ്പി
90 അല്‍‌ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ബോംബാക്രമണം: അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു
കനത്ത മഴ: പാകിസ്ഥാനില്� 36 മരണം
വിമാനങ്ങള്� വൈകിയതില്� പ്രതിഷേധം
മഴക്കെടുതി: 24 മരണം
പനി: വി�എസ് സന്ദര്�ശിക്കുന്നു
ടെസ്റ്റില്� ഇന്ത്യക്ക് 75 വയസ്സ്
സുനിത �ആഴ്ചയിലെ വ്യക്തി�
തായ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക്

No comments: